
കോട്ടയം: ജില്ലയിൽ നാളെ (12/03/ 2026) കുറിച്ചി,കിടങ്ങൂർ,പാമ്പാടി,പള്ളിക്കത്തോട്,തീക്കോയി, നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂവള്ളൂർ കുന്ന് , അയങ്കാന 1, അയങ്കാന 2 , ഹൈ കെയർ ഗ്ലോവ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴകടമ്പ് ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, പോലീസ് സ്റ്റേഷൻ, പാമ്പാടി മാർക്കറ്റ്, കാളച്ചന്ത, കുറിയനൂർകുന്ന്, സിംഹാസനപ്പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 3.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം, കൊല്ലംപ്പാറ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 12/03/2026 രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്കവല,കാട്ടാമ്പാക്ക്,കുന്നത്തുകടവ് ,തിരുഹൃദയ(HT),വിശേഷ്, എംസിബി എസ് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, രക്ഷാ ഭവൻ, കുട്ടിച്ചൻ, തൊമ്മൻമുക്ക്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT & LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ ക്രഷർ, സബ് സ്റ്റേഷൻ റോഡ്, തടവനാൽ ബ്രിഡ്ജ്, പൊന്നിയാത്ത് പാറ, മുത്താരം കുന്ന്, പൂഞ്ചിറ വയർലെസ് സ്റ്റേഷൻ, പെരിങ്ങാലി എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT വർക്കിന്റെ ഭാഗമായി നാളെ11:00 AM മുതൽ 3:00 PM വരെ അച്ചൻപടി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടത്താനി, നെടുമറ്റം, രാജമറ്റം,വട്ടോലി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നത്ത്പടി, പ്രവീൺ റബ്ബർ , ടോംസ് പൈപ്പ്, ആനികോൺ,എൻബിഎ പൗഡർ കോട്ടിങ്,ഒസ്വാൾ, അമ്പലകവല എന്നീ ട്രാൻസ്ഫോർമറുകളിൽ 1 pm മുതൽ 6 pm വരെ വൈദ്യുതി മുടങ്ങും
അയർക്കുന്നം സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ പുതുപ്പളിക്കുന്ന്, അമയന്നൂർ ടെമ്പിൾ, ഈപ്പൻസ്, ഒറവയ്ക്കൽ, ഒറവയ്ക്കൽ മില്ല്, കരൺ കാർട്ടൻ, വടക്കൻ മണ്ണൂർ, തുരുത്തിൽ പള്ളി, മണൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി ട്രാൻസ്ഫോർമറിൽ രാവിലെ 9 AM മുതൽ 6 PM വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എംഒസി കോളനി ട്രാൻസ്ഫോർമറിൽ രാവിലെ 9 AM മുതൽ 5:30 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന Jap No 1, കണിയാംകുന്ന്, Jap No 2, കോട്ടമുറി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10.30 മുതൽ 12.30 വരെയും പൂപ്പട, ചെറിയാൻ ആശ്രമം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ദന്തൽ കോളേജ്, ദന്തൽ കോളേജ് ഹോസ്റ്റൽ, അലുമിന, ആനസ് പ്ലാസ, യൂണിറ്റി സ്കാൻ, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചാലച്ചിറ ട്രാൻസ്‌ഫോർമറിൽ 12.3.2026 ന് രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും



