പാചക വാതക പ്രതിസന്ധി അതിരൂക്ഷം: കരിഞ്ചന്തയിൽ വിൽപന വ്യാപകം: ജില്ലാ ഭരണകൂട നിരീക്ഷണം വേണം: ഹോട്ടലുകളിൽവില വർധനയ്ക്ക് സാധ്യത.

Spread the love

കോട്ടയം :ഗാർഹിക പാചകവാതക വിതരണത്തിലുള്ള നിയന്ത്രണങ്ങളു൦ വാണിജ്യ പാചകവാതകങ്ങളുടെ ലഭ്യത ഇല്ലാതായതു൦ നാമ മാത്രമായ വിതരണത്തിൽ ജില്ലാ ഭരണകൂടം നിരീക്ഷിക്കാത്തതു൦ കടുത്ത പ്രതിസന്ധിയാണ് ജില്ലയിൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു .

video
play-sharp-fill

സിലിണ്ടർ ക്ഷാമം വന്നതോടെ കരിഞ്ചന്തയാൽ ഗ്യാസ് വിൽപ്പനക്കാർ ഒരു സിലിണ്ടറിന് അധികമായി വാങ്ങുന്നത് എഴുനൂറു രുപ വരെയാണ് ഇതു തികച്ചും നിയമവിരുദ്ധമാണ്. പാചകവാതക ക്ഷാമം രുക്ഷമായതോടെ ഹോട്ടലുകളിലെ ഭക്ഷണക്രമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി തുടങ്ങിയിട്ടുണ്ട് .ഗ്യാസ് അധികമായി വേണ്ട ചൈനീസ് വിഭവങ്ങൾ മിക്കയിടങ്ങളിലു൦ ഒഴിവാക്കി.

ഗ്യാസ് കുറച്ച് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഇഡലി ,പുട്ട് ,ഇഡിയപ്പ൦ തുടങ്ങിയവ മെനുവിൽ സ്ഥാനം പിടിച്ചു. സാധാരണകാർക്ക് കുറഞ്ഞചിലവിൽ ചെറുകടികൾ നൽകിയിരുന്ന വഴിയോര ബജിക്കടകളീലു൦ വില വർദ്ധിപ്പിച്ചു പത്തുരൂപായ്ക്ക് ലഭിച്ചു കൊണ്ടിരുന്ന ചെറുകടികളുടെ വില 12 രൂപാ ആയി വർദ്ധിപ്പിച്ചു മൃതദേഹങ്ങൾ വീടുകളിൽ എത്തി ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന ഗ്യാസ് ചേബറുകളുടെ പ്രവർത്തനവു൦ നിലച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഗ്യാസ് ഏജൻസികളിൽ വാണിജ്യ സിലിഡറുകളുടെ കരുതൽ ഉണ്ടന്നിരിക്കെ വിതരണ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് ശേഷം കൃത്യമായ പരിശോധനകൾ നടത്തിയില്ല എങ്കിൽ കരിഞ്ചന്ത വ്യാപകമാകു൦. ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കിടയിൽ അധിക വില വാങ്ങി സിലിണ്ടർ വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശൃ൦ ശക്തമാണ്