മു​ണ്ട​ക്ക​യ​ത്ത് പു​തു​താ​യി നി​ർ​മ്മിച്ച സ​ബ് ട്ര​ഷ​റി​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് മൂ​ന്നി​ന് ധ​ന​മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാ​ൽ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും

Spread the love

മു​ണ്ട​ക്ക​യം : മു​ണ്ട​ക്ക​യ​ത്ത് പു​തു​താ​യി നി​ർ​മ്മിച്ച സ​ബ് ട്ര​ഷ​റി​യു​ടെ ഉ​ദ്ഘാ​ട​നം ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ധ​ന​മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാ​ൽ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.

video
play-sharp-fill

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​.എ​ൽ.​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്റോ ആ​ന്റണി എം​.പി മു​ഖ്യാ​തി​ഥി​യാകും. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സൂ​സ​മ്മ മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ട്ര​ഷ​റി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ കെ.​പി. ബി​ജു​മോ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റു​മാ​രാ​യ ആ​ൻ​സി അ​ഗ​സ്റ്റി​ൻ, അ​ന്ന​മ്മ വ​ർ​ഗീ​സ്, വി.​എ​ൻ. പീ​താം​ബ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ജീ​രാ​ജ്, ട്ര​ഷ​റി വ​കു​പ്പ് ഡ​യ​റക്ടർ വി. ​സാ​ജ​ൻ, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ വി​ൻ​സി ഉ​മ്മ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group