
പാമ്പാടി : മഴക്കാലമായതോട കൈതീറ്റ കൊടുത്തു പരിപാലിക്കുന്ന തേനീച്ചകളെ കടന്നൽ ഓന്ത് തുടങ്ങിയവ വന്ന് ഭക്ഷണമാക്കുന്നത് വലിയതോതിൽ വർദ്ധിച്ചു വരികയാണ് . മുൻകാലങ്ങളിൽ ഇവയുടെ ശല്യം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം വലിയ തോതിലാണ് കർഷകർക്ക് ഈച്ചകളെ നഷ്ടമാകുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹോർട്ടികോപ്പ് വഴി വിതരണം ചെയ്യുന്ന തേനീച്ച പെട്ടികളു൦ ഗുണനിലവാര൦ ഇല്ലാത്തതാണ് . ആദ്യ കാലങ്ങളിൽ തിരഞ്ഞെടുത്ത കർഷകരിൽ നിന്നാണ് തേനീച്ച പെട്ടികൾ വാങ്ങി കർഷകർക്ക് വിതരണം ചെയ്തിരുന്നത്.
ഇപ്പോൾ തമിഴ് നാട്ടിൽനിന്നു൦ ഗുണനിലവാര൦ ഇല്ലാത്ത പെട്ടികൾ എത്തിച്ചാണ് വിതരണം ചെയ്യാന്നത് ഇതിനുപിന്നിൽ അഴിമതിയുണ്ട്. ഇത്തരം പെട്ടികൾ എത്തിയതിനുശേഷമാണ് തേനീച്ചകൾ നഷ്ടമാകുന്നത് വർദ്ധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണനിലവാര൦ ഉള്ള പെട്ടികൾ കർഷകർക്ക് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്കു നിവേദന൦ നൽകിയതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.







