ഇരിട്ടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Spread the love

കണ്ണൂർ : ഇരിട്ടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

video
play-sharp-fill

പടിയൂരിലെ മുൻ ഹോട്ടൽ വ്യാപാരിയും പടിയൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് (68) ആണ് മരിച്ചത്. പടിയൂർ പുത്തൻപറമ്പ് മുസ്ലിം പള്ളിക്ക് സമീപം വെച്ചായിരുന്നു അപകടം.

മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറും കുയിലൂർ സ്വദേശികൾ സഞ്ചരിച്ച സ്കൂ‌ട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കുയിലൂർ സ്വദേശികളായ സഞ്ജയ് രാജ്, അനുജിത് എന്നിവർക്കും പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനത്ത് ആണ് മുഹമ്മദിൻ്റെ ഭാര്യ. മക്കൾ: സുലൈഖ, മൈമൂന, സറീന. മരുമക്കൾ: സജീർ, യൂസുഫ്, ശരീഫ്.