
കുമരകം: ചരിത്രപ്രസിദ്ധമായ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121-ാമത് തിരുവുത്സവത്തിന് മുന്നോടിയായുള്ള പന്തൽ കാൽനാട്ട് കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി മോനേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, ഖജാൻജി പി.ജി. ചന്ദ്രൻ, ദേവസ്വം കമ്മിറ്റി
അംഗങ്ങൾ എന്നിവർ ചേർന്നു പന്തൽ കാൽനാട്ട് കർമ്മം നടത്തി. ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ ഇതോടെ ക്ഷേത്രസന്നിധിയിൽ സജീവമായിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വർഷത്തെ തിരുവുത്സവം 2026 ഫെബ്രുവരി 21 ശനിയാഴ്ച കൊടിയേറി ഫെബ്രുവരി 28 ശനിയാഴ്ച ആറാട്ടോടുകൂടി സമാപിക്കും. ഉത്സവകാലയളവിൽ
വിവിധങ്ങളായ ആചാരപരമായ ചടങ്ങുകളും കലാരൂപങ്ങളും ക്ഷേത്രമുറ്റത്ത് അരങ്ങേറും. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ഒപ്പം ദൂരദേശത്തുനിന്നുമുള്ള ഭക്തജനങ്ങൾ ഒത്തുചേരുന്ന ഉത്സവം കുമരകത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്.



