
ലണ്ടൻ: കൊവെൻട്രിയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം സ്വദേശി വിഷ്ണു ജയകുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു യുവാവിനെ കാണാതായത്.
കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു. മരണകാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ ബന്ധുക്കളെ അറിയിച്ചതായാണ് വിവരം. ഡേറ്റ സയൻസില്‍ ബിരുദാനന്തര ബിരുദത്തിനായി 2022ലാണ് വിഷ്‌ണു കൊവെൻട്രിയിലെത്തിയത്. കോഴ്‌സ് പാസായതിനുശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസയില്‍ ലണ്ടനില്‍ തുടരുകയായിരുന്നു.



