
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജെബി മേത്തര്‍ എംപി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളാണെന്നും ജെബി മേത്തര്‍ പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നേതൃത്വത്തോട് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഒരു തീരുമാനമായിട്ടൊന്നും ഇക്കാര്യം വന്നിട്ടില്ല. മറ്റുള്ള കാര്യങ്ങളെല്ലാം ഊഹങ്ങളാണ്. തീരുമാനമെടുക്കേണ്ട സമയമാകുമ്പോള്‍ ഉചിതമായ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം അക്കാര്യത്തില്‍ എടുക്കും. വനിതകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, മിന്നും താരങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിജയിക്കാനുമുള്ള നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും – ജെബി മേത്തര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


