
കോയമ്പത്തൂർ : കേരളത്തില്‍ നിന്നു കോയമ്പത്തൂരിലേക്ക് ബസില്‍ കടത്താൻ ശ്രമിച്ച ആറു കിലോ സ്വർണവുമായി മലയാളി യുവാവ് പിടിയില്‍.
എറണാകുളം സ്വദേശി നിപിൻ (29) ആണ് പിടിയിലായത്. കോയമ്പത്തൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
കോയമ്പത്തൂരിലെ ഉക്കടം പ്രദേശത്തുള്ള സുരേഷിനു നല്‍കാനെത്തിച്ചതാണ് സ്വർണമെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കെജി ചാവടി പൊലീസ് ബസില്‍ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി ഇയാള്‍ പിടിയിലായത്. 6.140 കിലോഗ്രാം സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. പ്രതിയെയും സ്വർണക്കട്ടികളും ആദായ നികുതിവകുപ്പിനു കൈമാറി.



