ചങ്ങരംകുളം ഒതളൂരിൽ നിന്ന് കാണാതായ യുവാവിനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

മലപ്പുറം : ചങ്ങരംകുളം ഒതളൂരിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

ഒതളൂർ പടിഞ്ഞാറ്റുമുറി കൊടക്കാട്ടുവളപ്പിൽ ചന്ദ്രന്റെ മകൻ ഷിജുകൃഷ്ണ (24) ആണ് മരിച്ചത്.

ഞായറാഴ്ച‌ രാത്രി ഒൻപതോടെ വീട്ടിൽ നിന്നിറങ്ങിയ ഷിജുകൃഷ്ണയെ പിന്നീട് കാണാതാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് സമീപ പ്രദേശത്തെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.