
സംസ്ഥാനത്തെ മുൻഗണനേതര വിഭാഗങ്ങളായ വെള്ള (NPNP), നീല (NPS) കാർഡ് ഉടമകൾക്ക് ഡിസംബറിൽ ലഭിച്ചിരുന്ന അധിക വിഹിതം ഈ മാസം മുതൽ ലഭിക്കില്ല. ഇതോടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് റേഷൻ വിഹിതത്തിൽ വലിയ കുറവുണ്ടാകും.
വെള്ള കാർഡുടമകൾക്ക് കഴിഞ്ഞ മാസം 10 കിലോഗ്രാം അരി വരെ ലഭിച്ചിടത്ത് ഇത്തവണ രണ്ട് കിലോഗ്രാം അരി മാത്രമാണ് ലഭിക്കുക. നീല കാർഡ് അംഗങ്ങൾക്ക് ഓരോരുത്തർക്കും രണ്ട് കിലോഗ്രാം അരി വീതം ലഭിക്കുമെങ്കിലും കഴിഞ്ഞ തവണ നൽകിയ അഞ്ച് കിലോഗ്രാം അധിക വിഹിതം ഒഴിവാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഡിസംബറിൽ സ്പെഷ്യൽ അരി അനുവദിച്ചതെന്ന ആരോപണം ഈ തീരുമാനത്തോടെ വീണ്ടും ശക്തമായിട്ടുണ്ട്. ഓണക്കാലത്ത് പോലും നൽകാത്ത അധിക വിഹിതം തിരഞ്ഞെടുപ്പ് സമയത്ത് മാത്രം നൽകിയത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ഉയരുന്നു. അധിക വിഹിതം പിൻവലിക്കുന്നത് റേഷൻ കടകളിലെ തിരക്ക് കുറയ്ക്കുമെന്നും ഇത് തങ്ങളുടെ കമ്മീഷനെ ബാധിക്കുമെന്നും റേഷൻ വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മുൻഗണനാ വിഭാഗങ്ങൾക്കുള്ള വിതരണം മാറ്റമില്ലാതെ തുടരും. മഞ്ഞ (AAY) കാർഡുടമകൾക്ക് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും കൂടാതെ ഏഴ് രൂപ നിരക്കിൽ ആട്ടയും 27 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും. പിങ്ക് (PHH) കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതിനുപുറമെ, ജനുവരി മുതൽ മാർച്ച് വരെയുള്ള ക്വാർട്ടറിലെ മണ്ണെണ്ണ വിതരണവും ഈ മാസം ആരംഭിക്കും.







