Spread the love

പാലക്കാട്‌ : വാളയാറില്‍ അതിഥി തൊ‍ഴിലാളിയായ രാം നാരായണനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍.

video
play-sharp-fill

തമിഴ്നാട്ടില്‍ നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ പിടികൂടിയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ 17-ാം തീയതിയാണ് അതിഥിതൊഴിലാളി രാംനാരായണനെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തിയത്. വാളയാർ അട്ടപ്പള്ളത്ത് വച്ചാണ് ആർഎസ്‌എസ് ബിജെപി പ്രവർത്തകർ രാംനാരയണനെ ആക്രമിച്ചത്. സംഭവത്തില്‍ അഞ്ച് ആർഎസ്‌എസ് പ്രവർത്തകർ ഉള്‍പ്പെടെ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാംനാരായണനെ കൊലപ്പെടുത്തിയതിൻ്റെ നിർണായക ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണൻ കൊല്ലപ്പെട്ടതിനു പിന്നാലെ ദൃശ്യങ്ങളും മൊബൈല്‍ ഫോണും നശിപ്പിക്കാൻ പ്രതികള്‍ ശ്രമിച്ചിരുന്നു. അതേസമയം മർദനത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടും. പലയിടങ്ങളിലായി ഒളിവില്‍ കഴിയുന്നവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ആർഎസ്‌എസ് പ്രവർത്തകരായ അനു, മുരളി എന്നിവർ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.