
വയനാട് : യുഡിഎഫില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ പ്രതികരണവുമായി സി.കെ.ജാനു.
ആദിവാസി വിഭാഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് യുഡിഎഫാണ്. എൻഡിഎയില്‍ കടുത്ത അവഗണന നേരിട്ടു.
സീറ്റ് ചർച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ജാനു കൂട്ടിച്ചേര്ത്തു. എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാർഥ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവൻ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്.
കഴിഞ്ഞ ഒമ്ബതു വർഷമായി സംസ്ഥാനത്ത് തുടരുന്നത് ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിർത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി.കെ.ജാനു പരിഹസിച്ചു.








