നെന്മാറയിൽ ആട് വാഴ തിന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം ; ഒരാൾക്ക് വെട്ടേറ്റു

Spread the love

പാലക്കാട്‌ : നെന്മാറയിൽ അയൽവാസിയുടെ വാഴ ആട് തിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു.

video
play-sharp-fill

കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് (55) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറ പോലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോത്തുണ്ടി ജലസേചനകനാലിൽ വീടിനോടുചേർന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിട്ടുള്ളത്. ദിവസങ്ങൾക്കുമുൻപ് ഈ വാഴകൾ വാസുവിന്റെ ആടുകൾ തിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ബാബുവിന് കത്തികൊണ്ട് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ട് തടുക്കുന്നതിനിടെ വലതുകൈയ്ക്ക് മുറിവേൽക്കുകയായിരുന്നു. ബാബുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.