ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; മരണം 25 ആയി

Spread the love

പനജി: ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 25 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഗോവ പോലീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

video
play-sharp-fill

ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. ബാഗയിലെ ബിര്‍ച്ച്‌ ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായെന്നാണ് വിലയിരുത്തല്‍. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടര്‍ന്നത്. മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ്. മരിച്ചവരില്‍ മൂന്ന് വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.