
പാലക്കാട് : നെന്മാറയിൽ അയൽവാസിയുടെ വാഴ ആട് തിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു.
കരിമ്പാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് (55) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ വാസുവിനെതിരേ നെന്മാറ പോലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോത്തുണ്ടി ജലസേചനകനാലിൽ വീടിനോടുചേർന്നുള്ള ഭാഗത്താണ് ബാബു വാഴക്കൃഷി ചെയ്തിട്ടുള്ളത്. ദിവസങ്ങൾക്കുമുൻപ് ഈ വാഴകൾ വാസുവിന്റെ ആടുകൾ തിന്നിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് ബാബുവിന് കത്തികൊണ്ട് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ട് തടുക്കുന്നതിനിടെ വലതുകൈയ്ക്ക് മുറിവേൽക്കുകയായിരുന്നു. ബാബുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



