
പാലക്കാട്: ലമ്പുഴയിലെ അഗസ്ത്യതറ, കൊട്ടയ്ക്കാട് ഫോറസ്റ്റ് മേഖലയിൽ പുലിയിറങ്ങി.മലമ്പുഴയിലെ സ്കൂളിന് സമീപം പുലിയിറങ്ങിതിനെ തുടർന്ന് രാത്രിയാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്.
അനാവശ്യമായ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് വനംവകുപ്പും പൊലീസും അറിയിച്ചു.
ഇന്നലെ രാത്രി 11.15ന് സർക്കാർ സ്‌കൂളിന് സമീപം വച്ച് കാർ യാത്രക്കാരാണ് ആദ്യം പുലിയെ കണ്ടത്. പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാനും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും രണ്ട് സംഘങ്ങളെ വനപാലകർ നിയോഗിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ മുഴുവൻ സമയ നിരീക്ഷണം തുടരും. പുലിയെ കണ്ടതായി അറിയിച്ചവരിൽ നിന്ന് വനംവകുപ്പ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.പുലിയുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനായി പൊലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
ഇന്ന് രാത്രിയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും വനംവകുപ്പ് അറിയിച്ചു.







