Spread the love

തിരുവനന്തപുരം : കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലിൻ്റെ നിയന്ത്രണം ഇനി മുതൽ എറണാകുളം എംപി ഹൈബി ഈഡന് .ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെ മാറ്റിയാണ് ഹൈബി ഈഡന് സെല്ലിന്റെ ചുമതല നല്‍കിയിരിക്കുന്നത്.ഹൈബിക്ക് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്.

video
play-sharp-fill

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റിയിട്ടുണ്ട്. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്.

ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ കേരള ഘടകം എക്‌സില്‍ പോസ്റ്റ് ചെയ്ത ബീഡി-ബിഹാര്‍ പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെ വി ടി ബല്‍റാം മീഡിയ സെല്ലിന്റെ ചുമതല ഒഴിഞ്ഞെങ്കിലും കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group