
കോട്ടയം: നഗരസഭയില്‍ തിരുനക്കര 48 ആം വാർഡില്‍ എല്‍.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥി. കോട്ടയം നഗരസഭയില്‍ എൻ.സി.പിയ്ക്ക് വിട്ടു നല്കിയ തിരുനക്കര വാർഡില്‍ ലതികാ സുഭാഷ് സ്ഥാനാർത്ഥിയായി മത്സരിക്കും.
നഗരമാതാവാകാനായാണ് ലതികയെ എൻ.സി.പി രംഗത്തിറക്കിയിരിക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന മുന്നണി ചർച്ചയിലാണ് എല്‍ഡിഎഫ് തിരുനക്കര
വാർഡ് എൻ.സി.പിയ്ക്കു വിട്ടു നല്‍കിയത്. ഈ വാർഡിലാണ് ഇന്ന് ചേർന്ന എൻ.സി.പി മണ്ഡലം കമ്മിറ്റി യോഗം ലതികാ സുഭാഷിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ തിരഞ്ഞെടുപ്പ് രംഗത്ത് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമായിട്ടുണ്ട്. നിലവില്‍ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്.
അതേസമയം വാർഡ് 48 ൽ യു ഡി എഫ് സ്ഥാനാർഥിയായി നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാറിന്റെ ഭാര്യയാണ് മത്സരിക്കുന്നതെന്ന് സൂചനയുണ്ട്.









