Saturday, April 25, 2026

കോട്ടയം നഗരസഭയിൽ വാർഡ് 48 – ൽ ലതിക സുഭാഷ് എൽഡിഎഫ് സ്ഥാനാർത്ഥി: എൻ സി പി ലതികയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു: നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 17 – ന്

Spread the love

കോട്ടയം: നഗരസഭയില്‍ തിരുനക്കര 48 ആം വാർഡില്‍ എല്‍.ഡി.എഫിന് അപ്രതീക്ഷിത സ്ഥാനാർത്ഥി. കോട്ടയം നഗരസഭയില്‍ എൻ.സി.പിയ്ക്ക് വിട്ടു നല്‍കിയ തിരുനക്കര വാർഡില്‍ ലതികാ സുഭാഷ് സ്ഥാനാർത്ഥിയായി മത്സരിക്കും.

video
play-sharp-fill

നഗരമാതാവാകാനായാണ് ലതികയെ എൻ.സി.പി രംഗത്തിറക്കിയിരിക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന മുന്നണി ചർച്ചയിലാണ് എല്‍ഡിഎഫ് തിരുനക്കര

വാർഡ് എൻ.സി.പിയ്ക്കു വിട്ടു നല്‍കിയത്. ഈ വാർഡിലാണ് ഇന്ന് ചേർന്ന എൻ.സി.പി മണ്ഡലം കമ്മിറ്റി യോഗം ലതികാ സുഭാഷിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ തിരഞ്ഞെടുപ്പ് രംഗത്ത് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമായിട്ടുണ്ട്. നിലവില്‍ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്.
അതേസമയം വാർഡ് 48 ൽ യു ഡി എഫ് സ്ഥാനാർഥിയായി നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാറിന്റെ ഭാര്യയാണ് മത്സരിക്കുന്നതെന്ന് സൂചനയുണ്ട്.