Spread the love

പുൽപ്പള്ളി: മകൻ എല്‍ഡിഎഫ് സ്ഥാനാർഥിയായതിന് അച്ഛന് തൊഴില്‍ നിഷേധിച്ച കോണ്‍ഗ്രസ് ക്രൂരതക്ക് തക്ക മറുപടി. മുള്ളൻകൊല്ലി പഞ്ചായത്തില്‍ പതിനെട്ടാം വാർഡില്‍ മത്സരിക്കുന്ന എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ അച്ഛൻ രാജനെയാണ് ഐഎൻടിയുസിയില്‍ നിന്നും പുറത്താക്കുകയും ജോലി നിഷേധിക്കുകയും ചെയ്തത്.

video
play-sharp-fill

തുടർന്ന് പുല്‍പ്പള്ളിയിലെ മരം കയറ്റിറക്ക് തൊഴിലാളികള്‍ ഐഎൻടിയുസി വിട്ട് സിപിഐഎമ്മിലെത്തി. രാജനും ഒപ്പം സഹപ്രവർത്തകരായ 8 ഐഎൻടിയുസി തൊഴിലാളികളുമാണ് സിഐടിയുവില്‍ ചേർന്നത്.

സിപിഐഎം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ നടന്ന പരിപാടിയില്‍ ഇവരെ സംഘടനയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ ക്രൂരതക്ക് തക്ക മറുപടി നല്‍കി സിപിഐഎമ്മിലെത്തിയ ഇവർക്ക് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് അഭിവാദ്യങ്ങള്‍ അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ റഫീഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
20 വർഷത്തോളമായി ഐഎൻടിയുസി തൊഴിലാളിയായിരുന്നു ശ്രീ രാജൻ. അദ്ദേഹത്തിന് മകൻ എല്‍ ഡി എഫ് സ്ഥാനാർത്ഥിയായി എന്നതിൻ്റെ പേരില്‍ തൊഴില്‍ നിഷേധിച്ച്‌ കൊടുംക്രൂരതയാണ് കോണ്‍ഗ്രസ് ചെയ്ത്. ഈ സംഭവത്തില്‍

പ്രതിഷേധിച്ച്‌ രാജനും ഒപ്പം സഹപ്രവർത്തകരായ 8 ഐ എൻ ടി യു സി തൊഴിലാളികളും ഐ എൻ ടി യു സിയില്‍ നിന്നും രാജിവെച്ച്‌ സി ഐ ടി യുവില്‍ ചേർന്നിരിക്കുകയാണ്. ഷാജി, ബാബു, ജെയിംസ്, കാദർ, ജോസൂട്ടി, മനോജ്,

ഇബ്രായി,ഷാജി പിസി എന്നിവരാണ് സി പി ഐ എം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ നടന്ന പരിപാടിയില്‍ വെച്ച്‌ സി ഐ ടിയുവില്‍ ചേർന്നത്. രാജൻ ഉള്‍പ്പെടെയുള്ള തൊഴിലാളികളോടൊപ്പം സി പി ഐ എം ഉണ്ടാവും. അഭിവാദ്യങ്ങള്‍.