അങ്കമാലിയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മൂമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

അങ്കമാലി : കറുകുറ്റി ചീനിയിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞിനെ  കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

കറുകുറ്റി പയ്യപ്പിള്ളി ആൻ്റണി, റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്.

കുട്ടിയെ അമ്മൂമ്മയുടെ കൂടെ ഉറക്കി കിടത്തിയിരിക്കുകയായിരുന്നു. അമ്മൂമ്മയാണ് കൊലപാതകം ചെയ്തത്.അമ്മൂമ്മക്ക് മാനസിക ബുദ്ധിമുട്ട് ഉള്ളതായാണ് നാട്ടുകാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അങ്കമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയുടെ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.