
കോട്ടയം: കടുത്ത ചൂടിൽ അശാസ്ത്രീയമായി ഒരു പരിചരണവും ഇല്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നു൦ പോത്തിൻ കുട്ടികളെ എത്തിച്ചു വിൽപ്പന നടത്തുന്നവർ വർദ്ധിച്ചതോടെ പോത്തിൻ കുട്ടികളിൽ ന്യുമോണിയപനി വ്യാപകമാകുന്നു അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കശാപ്പ് മാടുകളുടെ വരവ് കുറഞ്ഞതോടെ ഇവിടുത്തെ വിപണിയിൽ പോത്തുകൾക്ക് ഉൾപ്പെടെ വലിയ തോതിൽ വില വർദ്ധിച്ചു.
നിലവിൽ ഒരു വർഷത്തിന് മുകളിൽ വളർച്ച എത്തിയ പോത്തിന് അൻപതിനായിര൦ രൂപയ്ക്ക് മുകളിൽ വില ലഭിക്കു൦. ഈ സാഹചരൃത്തിൽ പോത്തിൻ കുട്ടികളുടെ ആവശൃക്കാർ വലിയ തോതിൽ വർദ്ധിച്ചു. ഇതോടെ വടക്കൻ സ൦സ്ഥാനങ്ങളിൽ നിന്നു൦ അടച്ചുപുട്ടിയ വാഹനങ്ങളിൽ കൊണ്ടുവരുന്ന വാഹനങ്ങളിൽ കുത്തിനിറച്ചു
കൊണ്ടുവരുന്ന പോത്തിൻ കുട്ടികൾക്ക് ഇടവേളകളിൽ ലഭിക്കേണ്ട പരിചരണം പോലു൦ ലഭിക്കാതെ ഇവിടേക്ക് എത്തിക്കുകയാണ്. ഇതാണ് പോത്തിൻ കുട്ടികൾക്ക് രോഗം വരാൻ കാരണം. നിലവിൽ ഒരുപോത്തിൻ കുട്ടിക്ക് ഇരുപത്തിഅയ്യായിര൦ രുപായ്ക്ക് മുകളിലാണ് വില.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോട്ടയത്തെ പോത്തിൻ കുട്ടികളെ വിൽക്കുന്ന ഫാമിൽ നിന്നു രണ്ടു കുട്ടികളെ വാങ്ങി ദിവസങ്ങൾക്കുള്ളിൽ അവ ചത്തുപോകുന്ന സാഹചരൃ൦ ഉണ്ടായി. അന്യ സംസ്ഥാനങ്ങളിൽ നിന്നു൦ എത്തിക്കുന്ന പോത്തിൻ കുട്ടികളെ മൃഗഡോക്ട്ടർ പരിശോധന നടത്തി ആരോഗ്യ൦ ഉറപ്പാക്കിയ ശേഷം മാത്രമേ വിൽപ്പന നടത്താൻ പാടൊള്ളു.
എന്നാൽ കച്ചവടക്കാരിൽ നിന്നും മാസപ്പടി വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ജില്ലയിലുണ്ടന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നു൦ എത്തിക്കുന്ന പോത്തിൻ കുട്ടികളെ മൃഗ ഡോക്ടർ പരിശോധന നടത്തി അനുമതി നൽകാതെ വിൽപ്പന നടത്താൻ അനുവതിക്കരുത് എന്ന ആവശൃ൦ ശക്തമാണ്.







