പൂരി കഴിച്ചു മടുത്തോ ഹെൽത്തി ബീറ്റ്റൂട്ട് പൂരി ഉണ്ടാക്കി നോക്കാം

Spread the love

ബീറ്റ്റൂട്ട് -1

video
play-sharp-fill

ഗോതമ്പ് പൊടി – 1 കപ്പ്‌

എണ്ണ – 1 ടേബിൾ സ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓമം – 1/4 ടീ സ്പൂണ്‍

ഉപ്പ്

ബീറ്റ്റൂട്ട് പുഴുങ്ങി എടുത്തു തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക

ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത്‌ ഇളക്കി വയ്ക്കുക

എണ്ണ ചൂടാക്കി , ഗോതമ്പ് പൊടിയുടെ നടുവിൽ ഒരു കുഴി ഉണ്ടാക്കി അതിലേക്കു ഒഴിക്കുക

ഒരു സ്പൂണ്‍ ഉപയോഗിച്ച് പെട്ടെന്ന് തന്നെ എണ്ണ പൊടിയിൽ ഇളക്കി ചേർക്കുക

അല്പാല്പം ബീറ്റ്റൂട്ട് ചേർത്ത്‌ നല്ല മുറുക്കമുള്ള മാവാക്കുക . ചപ്പാത്തി മാവ് പോലെ അയഞ്ഞു പോകാൻ പാടില്ല

ഉരുട്ടിയ മാവിന് മുകളിൽ 1/2 സ്പൂണ്‍ എണ്ണ കൂടി ഒഴിച്ച് ഒന്നുകൂടി അമർത്തി കുഴച്ചു 20 മിനിട്ട് നേരം ഒരു പ്ലേറ്റ് കൊണ്ട് മൂടി വയ്ക്കുക.

20 മിനിട്ട് കഴിഞ്ഞാൽ മാവെടുത്ത്‌ പൂരികൾ ഒരേ ഖനത്തിൽ പരത്തി എടുക്കുക

ചൂടായ എണ്ണയിൽ വറുത്തെടുക്കുക