Spread the love

മുണ്ടക്കയം: ക്ഷേത്രസ്വത്തുക്കൾ കൊള്ളയടിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിട്ട് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് മല അരയ മഹാസഭ കോട്ടയം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

video
play-sharp-fill

ഭക്തരുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട കോടിക്കണക്കിനു വരുന്ന ധനം ചിലപൂജാരിമാരും ജീവനക്കാരും മറ്റുള്ളവരും ചേർന്ന് കൊള്ളയടിക്കുകയാണ്. കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയിലെ ധനം കൊള്ളയടിക്കപ്പെട്ടത് വിശ്വാസികളെ ദുഖത്തിലാഴ്ത്തി.

ഈ പശ്ചാത്തലത്തിൽ മറ്റു ക്ഷേത്രങ്ങളിലെയും സമ്പത്ത് കൊള്ളയടിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായ പരിശോധന നടത്തണം. ഇതിന് സി.ബി.ഐ. അന്വേഷണം നടത്തണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രങ്ങളിലെ ധനം ഭക്തരുടെ വികസനത്തിനുവേണ്ടി വിനിയോഗിക്കുന്നില്ലന്നും കേവലം ജീവനക്കാരുടെശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി മാത്രമായി ഉപയോഗിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ശബരിമലയുടെ വനാന്തർ ഭാഗത്ത് അധിവസിക്കുന്ന നിരവധി ഗോത്രവിഭാഗങ്ങളുടെ ആരോഗ്യ ,വിദ്യാഭ്യാസ പുരോഗതിക്കായി ഒന്നും ചെയ്യുന്നില്ലെന്നും ക്ഷേത്രം നിർമ്മിച്ചവരെ ഭരണാധികാരികൾ ഇന്നും പടിക്കു പുറത്തു നിർത്തിയിരിക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ നിഷ്ക്രിയമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.

ശബരിമല സീസൺ അടുത്ത മാസം ആരംഭിക്കാനിരിക്കെ ശബരിമലക്ക് വേണ്ടി മാത്രം പ്രത്യേകമായ ഒരു ഭരണസംവിധാനം നിലവിൽ വരണമെന്നും സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനെയും ഐ.പി.എസ് ഓഫീസർമാരെയും ഇതിൻ്റെ ചുമതല ഏൽപ്പിക്കണമെന്നും പൗരാണിക അവകാശാധികാരങ്ങളുള്ള മല അരയർക്കും പന്തളം കൊട്ടാരത്തിനും പ്രതിനിധ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു

മുരിക്കുംവയൽ ശ്രീശബരിശ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻറ് എം.കെ. സജിഅധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ സജീവ് ഉദ്ഘാടനം ചെയ്തു. ട്രഷറർ എം.ബി. രാജൻ, വൈസ് പ്രസിഡൻറ് ഷൈലജ നാരായണൻ,വനിതാ സംഘടന പ്രസിഡൻറ് അജിത ഉദയകുമാർ യുജന സംഘടന നേതാവ് പ്രൊഫ: റ്റി പി. അരുൺനാഥ് എന്നിവർ പ്രസംഗിച്ചു.