Spread the love

ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ മുട്ട എല്ലാ ദിവസവും കഴിക്കാമോ? ഒരു ദിവസം എത്ര മുട്ട കഴിക്കാം ? അമിതമായി മുട്ട കഴിച്ചാല്‍ എന്ത് സംഭവിക്കും? ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്.

video
play-sharp-fill

ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഒരു ദിവസം 1,2 മുട്ടകള്‍ വരെ കഴിക്കുന്നത് സുരക്ഷിതമാണെന്നാണ്. രണ്ട് മുട്ട കഴിക്കുമ്പോള്‍ ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കും.

കുട്ടികള്‍ക്ക് ദിവസേനെ ഒരു മുട്ട കഴിക്കാം. ഒരു ദിവസം രണ്ട് മുട്ട കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിന് ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം നല്‍കുന്ന ഭക്ഷണമാണ് മുട്ട. എങ്കിലും കഴിക്കുന്ന വ്യക്തിയുടെ ആരോഗ്യ സ്ഥിതി കൂടി പരിഗണിക്കേണ്ടതുണ്ട്.

ഹൃദ്രോഗം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയുളള ആളുകള്‍ മിതമായ അളവില്‍ വേണം മുട്ട കഴിക്കാന്‍.

അവര്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണം ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്.

അതുപോലെ ബോഡീബില്‍ഡര്‍മാര്‍ ദിവസവും അമിതമായ അളവില്‍ മുട്ട കഴിക്കാറുണ്ട്.

ഇവരും കൃത്യമായ നിരീക്ഷണവും ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശവും തേടിയ ശേഷം മാത്രമേ മുട്ട കഴിക്കാവൂ.

വൈറ്റമിനുകളും ധാതുക്കളും ധാരാളമടങ്ങിയ മുട്ട പല രീതികളിലും പാകം ചെയ്ത് കഴിക്കാം.

മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നിരുന്നാലും ഇത് മറ്റ് പല വിധത്തിലും കഴിക്കാം. ഓംലറ്റായും, കറിവച്ചും എങ്ങനെതന്നെയായാലും ഇതൊരു ഹെല്‍ത്തി ഭക്ഷണമാണ്.

മുട്ട രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. സാധാരണയായി മുട്ടകള്‍ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുകൊണ്ട് ഇവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്

മുട്ട അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. മുട്ടയില്‍ സാല്‍മൊണല്ല എന്ന ബാക്ടീരിയ ഉണ്ട്.

ഇത് കോഴിയില്‍നിന്നുള്ളതാണ്. നന്നായി തിളപ്പിച്ച് വേവിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുകയും അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

മുട്ടകള്‍ എപ്പോഴും നന്നായി പാകം ചെയ്യണം. ഇല്ലെങ്കില്‍ വയറുവേദന, ഛര്‍ദ്ദി, വയറിലെ മറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകും.

മാത്രമല്ല മുട്ട പ്രോട്ടീന്‍ കൊണ്ട് സമ്പന്നമായ ഭക്ഷണമായതുകൊണ്ട് ഇവ അമിതമായ അളവില്‍ കഴിക്കുന്നത് മുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പും കൊളസ്‌ട്രോളും

ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും പ്രമേഹത്തോടൊപ്പം പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍ കാന്‍സറിനുളള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.