പാലത്തിൽ നിന്ന് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കിട്ടി
സ്വന്തം ലേഖിക
അരൂർ: പാലത്തിൽ നിന്നും കായലിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാർഡ് എരമല്ലൂർ കാട്ടിത്തറ വീട്ടിൽ ജോൺസന്റെയും ഷൈനിയുടെയും മകളും എറണാകുളം കലൂരിലെ കൊച്ചിൻ ടെക്നിക്കൽ കോളേജിൽ മൂന്നാം വർഷ സിവിൽ ഡ്രോട്ട്സ്മാൻ കോഴ്സ് വിദ്യാർത്ഥിനിയുമായിരുന്ന ജിസ്ന ജോൺ (20)സാണ് കായലിൽ ചാടിയത്. ദേശീയപാതയിൽ അരൂർ കുമ്പളം പാലത്തിൽ വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
രാവിലെ വീട്ടിൽ നിന്നും കോളേജിലേക്ക് പുറപ്പെട്ട ജിസ്ന കുമ്പളത്ത് ബസ് ഇറങ്ങി പാലത്തിലെത്തി. നാടപ്പാതയിലൂടെ നടന്നെത്തി ബാഗും ഐഡന്റിറ്റി കാർഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്നവർ പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും നേവിയുടെ മുങ്ങൽ വിദഗ്ധരും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കുമ്പളം റെയിൽവേ പാലത്തിനടിയിൽ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.