മലയാളി യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ

Spread the love

ദുബായ് : മലയാളി യുവാവിനെ ദുബായിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം താനൂർ  പുത്തൻതെരു സ്വദേശിയായ വടക്കൻ നരിക്കോട്ടിൽ കുഞ്ഞുട്ടി ഹാജിയുടെ മകൻ മുഹമ്മദ് റിയാസ് (ബാവ) (47 )ആണ് മരിച്ചത്.

video
play-sharp-fill

രണ്ട് ദിവസമായി വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതം ആയിരിക്കുമെന്നാണ് കരുതുന്നത്.

ശനിയാഴ്‌ച രാത്രി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. തിങ്കളാഴ്‌ചയാണ് മരിച്ചതായി കണ്ടെത്തിയത്. മുറി പൂട്ടിയ നിലയിൽ ആയതിനാൽ പോലീസ് സഹായത്തോടെയാണ് തുറന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രണ്ട് ദിവസം മുമ്പ് മരണപ്പെട്ടിട്ടുണ്ടാകാം എന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാവ് സൈനബ, ഭാര്യ കൊടിഞ്ഞി ഫാറൂഖ് നഗർ പരേതനായ വി കെ ഹനീഫ ഹാജിയുടെ മകൾ സുമയ്യ. നാല് മക്കളുണ്ട്.