
ലണ്ടൻ: യുകെയില്‍ മലയാളി യുവതി മരിച്ചു. ലണ്ടനിലെ വൂള്‍വിച്ചില്‍ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്.
ലുക്കീമിയ രോഗബാധിതയെ തുടർന്നാണ് മരണം. തിരുവല്ല മാർത്തോമ്മാ കോളജില്‍ നിന്നും എംഎസ്സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാല്‍ഫോർഡ് സർവകലാശാലയില്‍ ഡാറ്റാ സയൻസില്‍ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വിസയിലാണ് കാതറിൻ യുകെയില്‍ എത്തിയത്.
പഠനം പൂർത്തിയാക്കിയ കാതറിൻ, ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ 2024 സെപ്തംബറിലാണ് ലുക്കീമിയ രോഗം കണ്ടെത്തുന്നത്. 2025 ജനുവരിയില്‍ സ്റ്റെം സെല്‍ ട്രാൻസ്പ്ലാന്റേഷൻ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തിയിരുന്നു. 2023ല്‍ ആയിരുന്നു കാതറിന്റെ വിവാഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


