Spread the love

തിരക്കഥാകൃത്തും നടനുമായ കിച്ചു ടെല്ലാസുമായി പിരിയുന്നുവെന്ന് പ്രഖ്യാപിച്ച്‌ നടി റോഷ്ന ആൻ റോയ്. അഞ്ച് വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

video
play-sharp-fill

അജഗജാന്തരത്തിന്‍റെ തിരക്കഥാകൃത്തു കൂടിയാണ് കിച്ചു ടെല്ലാസ്. സമൂഹമാധ്യമങ്ങള്‍ക്ക് ആഘോഷിക്കാൻ വേണ്ടിയല്ല , ഇതാണ് വെളിപ്പെടുത്തേണ്ട ശരിയായ സമയം എന്നു തോന്നിയതു കൊണ്ടാണ് ഇപ്പോഴിത് പറയുന്നത്. ഞങ്ങള്‍ രണ്ടു പേരും സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്, പക്ഷേ രണ്ട് പാതകളിലാണെന്ന് മാത്രം. രക്തത്തിനു തന്നെയാണ് വെള്ളത്തേക്കാള്‍ കട്ടി. അതുകൊണ്ടു തന്നെയാണ് ഞാൻ മാറി നിന്ന് നിങ്ങള്‍ക്കാവശ്യമായ ഇടം നല്‍കുന്നത്. ഞാൻ സ്വതന്ത്രയാകുന്നു, അവനും സ്വതന്ത്രനാകുന്നു. എല്ലാവർക്കും സമാധാനമാകട്ടേയെന്ന് ആശംസിക്കുന്നു. എനിക്കിതില്‍ നിന്ന് പുറത്തു വന്നേ മതിയാകുമായിരുന്നുള്ളൂ, പക്ഷേ അതൊട്ടും എളുപ്പമല്ല. ചിലർക്കെല്ലാം സന്തോഷമാകുമായിരിക്കും, അവരുടെ സന്തോഷം തുടരട്ടേയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. എന്നും താരം പറഞ്ഞു.

ഞ‍ങ്ങള്‍ വളരെ അടുത്ത സുഹൃ‌ത്തുക്കളായിരുന്നു, ചില രീതിയില്‍ ഇപ്പോഴും ആണ്. ഒര‌ിക്കല്‍ ഒന്നിച്ചു, ഇപ്പോള്‍ പിരിയുന്നു. ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്. സ്വകാര്യതയെ മാനിച്ച്‌ മുന്നോട്ടു പോകാൻ ഞങ്ങളെ സഹായിക്കണമെന്നും നടി  വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമർ ലുലുവിന്‍റെ അടാർ ലൗവിലൂടെയാണ് റോഷ്ന സിനിമയില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. സുല്‍ ധമാക്ക, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കിച്ചു ടെല്ലാസ്. വർണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.