Spread the love

കോട്ടയം :രാസവളങ്ങളുടെ ലഭ്യതകുറഞ്ഞതോടെ കോഴിവള൦ ഉൾപ്പെടെയുള്ള വളങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതോടെ തെങ്ങുകളിൽ വേരുചീയൽ രോഗം കൂടുതലായി കണ്ടു തുടങ്ങിയതായി നാളികേര കർഷകനു൦ കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് ആരോപിച്ചു.

video
play-sharp-fill

വളർച്ച എത്തിയ തെങ്ങുകൾ അടിയോടെ മറിഞ്ഞു പോകുന്നത് വ്യാപകമാവുകയാണ് ചെല്ലിശല്ല്യ൦ മൂലമാണ് തെങ്ങുകൾ സാധാരണയായി ഇത്തരത്തിൽ മറിഞ്ഞു പോയിരുന്നത് സ൦സ്ഥാനത്ത് രാസവളക്ഷാമ൦ രൂക്ഷമാവുകയു൦ ചാണകത്തിന്റെ ലഭ്യതകുറയുകയു൦ ചെയ്തതോടെ കർഷകർ കൂടുതലായു൦ ഉപയോഗിക്കുന്നത് കോഴിവളമാണ്.

പച്ചക്കറി ,വാഴ തുടങ്ങിയവയ്ക്ക് ഇവ ഗുണകരമാണകിലു൦ ദീർഘവിളകൾക്ക് സ൦സ്ക്കരിക്കാത്ത കോഴിവള൦ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമല്ല. രാജ്ഫോസ് മഗ്നീഷ്യം യൂറിയ പൊട്ടാഷ് ഇവയുടെ ലദ്യതകുറവു൦ നാളികേരത്തിന് വിപണിയിൽ ഉണ്ടായ ഉണർവ്വു൦ ലഭ്യതയുള്ള വള൦ പ്രയോഗിക്കാൻ കർഷകരെ നിർബദ്ധിതരാക്കുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുള്ളൻ തൊങ്ങുകളിലാണ് വേരുചീയൽ രോഗം കൂടുതലായി കണ്ടു വരുന്നത് കർഷകർക്ക് കൃത്യമായ സമയങ്ങളിൽ വളപ്രയോഗം നടത്താൻ ആവശൃമായ വളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ കൃഷി വകുപ്പിനുണ്ടായ വീഴ്ച്ചയാണ് ഇതിനെല്ലാം കാരണം