
വെളിച്ചെണ്ണയ്ക്ക് പൊള്ളുന്ന വിലയാണ് കിട്ടുന്നത് എല്ലാം മായം ചേർന്നതും പിന്നെ എങ്ങനെ ആരോഗ്യം സംരക്ഷിക്കും. കൊളസ്ട്രോള്‍ മനുഷ്യന് അത്യാവശ്യമാണെങ്കിലും ഇത് അളവ് കൂടിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഓരോ മനുഷ്യരിലും കൊളസ്ട്രോളിന്റെ അളവ് ശരീരം നിയന്ത്രിക്കുന്നത് വ്യത്യസ്ഥപ്പെട്ടിരിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. കൊളസ്ട്രോള്‍ നിലനിര്‍ത്താനായി നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താവുന്നതാണ്. അതായത്, പ്രോസസ് ചെയ്യാത്ത വെണ്ണയാണ് നിങ്ങള്‍ കഴിക്കുന്നത് എങ്കില്‍ ഗുണകരമാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയ്ക്ക് ആരോഗ്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ഹൈഡ്രജനേറ്റഡ് എണ്ണകള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കട്ടിയുള്ള കൊഴുപ്പിനേക്കാള്‍ ദ്രാവകക്കൊഴുപ്പുകളാണ് നല്ലത്. ദ്രാവകത്തിലടങ്ങിയിട്ടുള്ളത് മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഖരത്തില്‍ പോളിസാച്ചുറേറ്റഡ് കൊഴുപ്പുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടിയുള്ള കൊഴുപ്പ് രക്തയോട്ടം കുറയുന്നതിന് കാരണമാകുകയും ഹൃദയാഘാതം പക്ഷാഘാതം പോലുള്ളവയിലേക്ക് നയിക്കുകയും ചെയ്യും.
പാചകത്തിന് ഏറ്റവും നല്ലത് ഒലിവ് ഓയില്‍ ആണ്. എന്നാല്‍ മറ്റ് കുക്കിംഗ് ഓയിലുകളെ അപേക്ഷിച്ച് വില കൂടുതലാണെന്നതാണ് ഒലിവ് ഓയില്‍ സാധാരണക്കാര്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്നതിന് തടസ്സം. മറ്റേത് എണ്ണ ഉപയോഗിച്ചാലും ആറ് മാസത്തില്‍ ഒരിക്കല്‍ എണ്ണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലതെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.