ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തില്‍; ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ 2025 – 26 മത്സര കലണ്ടറില്‍നിന്ന് ഐഎസ്‌എല്‍ ഒഴിവാക്കി

Spread the love

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ 2025 – 26 മല്‍സര കലണ്ടറില്‍നിന്ന് ഐഎസ്‌എല്‍ ഒഴിവാക്കി.ഐഎസ്‌എല്‍ ഉള്‍പ്പെടുത്താതെയുള്ള വാര്‍ഷിക കലണ്ടറാണ് എ.ഐ.എഫ്.എഫ് പുറത്തിറക്കിയത്.

രാജ്യത്തെ ടോപ് ഫുട്ബോള്‍ ലീഗായ ഐഎസ്‌എലിനെ ഒഴിവാക്കിക്കൊണ്ടുള്ള എഐഎഫ്‌എഫ് കലണ്ടര്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. എഐഎഫ്‌എഫ് പുറത്തിറക്കിയ 2025 – 26 കാലയളവിലെ മല്‍സര കലണ്ടറില്‍ ഐഎസ്‌എല്‍ ഇല്ല. 2010 ലാണ് FSDL എഐഎഫ്‌എഫുമായി കരാറൊപ്പിട്ടത്.

ഇതുപ്രകാരം പ്രതിവര്‍ഷം 50 കോടി രൂപയോ ആകെ വരുമാനത്തിലെ 20 ശതമാനമോ ഇതിലേതാണോ കൂടുതലുള്ളത് അത് ഫെഡറേഷന് FSDL നല്‍കണം. ഈ കരാറാണ് ഡിസംബറോടെ അവസാനിക്കുന്നത്. തുടര്‍ കരാറിന്റെ കാര്യത്തില്‍ വ്യക്തത വരുന്നത് വരെ ഐഎസ്‌എല്‍ തുടങ്ങാനാവില്ലെന്ന് fdsl ഉദ്യോഗസ്ഥര്‍ ക്ലബുകളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമേ AIFF ന്റെ പുതിയ ഭരണഘടന സംബന്ധിച്ച സുപ്രീംകോടതി വിധി വരാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇതോടെ 2014 ല്‍ തുടങ്ങി ഇന്ത്യയിലെ ഫുട്ബോള്‍ ആവേശം അതിര്‍ത്തി കടത്തിയ സൂപ്പര്‍ ലീഗിന്റെ ഭാവിയാണ് തുലാസിലായത്.