Spread the love

കോട്ടയം : അഥിതി തൊഴിലാളിയായ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സർ ഉപയോഗിച്ച്‌ കാറ്റടിച്ച സംഭവത്തില്‍ ഒപ്പം ജോലി ചെയ്യുന്ന രണ്ട് പേർ അറസ്റ്റില്‍.

video
play-sharp-fill

ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും റിമാൻഡിലാണ്.

ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ഒഡീഷ കണ്ധമല്‍ സ്വദേശിയായ യുവാവിന്റെ പിൻഭാഗത്താണ് ഇരുവരും ചേർന്ന്കം പ്രസ്സർ ഉപയോഗിച്ച്‌ കാറ്റടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം കുറുപ്പംപടിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിയിൽ  കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേഹത്ത് നിന്നും പൊടി കളയുന്നതിനിടയില്‍ യുവാവിന്റെ പിൻഭാഗത്ത് കൂടി കംപ്രസ്സറിലെ ശക്തിയുള്ള കാറ്റ് ശരീരത്തിനകത്തേക്ക് കയറ്റുകയായിരുന്നു.

ചികിത്സയിലുള്ള യുവാവിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇയാളുടെ ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.