Spread the love

പാമ്പാടി: സർവ്വ രോഗങ്ങളിൽ നിന്നും മുക്തി ദായകമായ മഹാധന്വന്തര ഹോമം പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ നാളെ ഞായറാഴ്ച നടക്കും. രാവിലെ 7 മണിക്ക് തുടങ്ങുന്ന ചടങ്ങുകൾ 11 മണിയോടെ സമർപ്പിക്കും.

video
play-sharp-fill

രോഗ മുക്തിയും സമൂഹ്യ നന്മയും മുൻനിർത്തിയാണ് ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന നിമന്ത്രണത്തോടെ ഹോമം നടത്തുന്നത്. ക്ഷേത്രമുറ്റത്തു പ്രത്യേകം തയ്യാർ ചെയ്ത ഹോമാകുണ്ഡത്തിൽ അന്തരീക്ഷത്തെയും ജീവജാലങ്ങളേയും ശുദ്ധീകരിക്കുന്ന പത്തോളം ഔഷധ ദ്രവ്യങ്ങൾ ആണ് ഹോമിക്കുന്നത്. ദ്രവ്യങ്ങളുടെ ഔഷധ ഗുണവും മന്ത്രങ്ങളുടെ ശക്തിയും സംയോജിച്ചു ഫല പ്രാപ്‌തി ഇരട്ടിയാക്കുന്നു.

ഗുരുവായൂർ മുൻ മേൽശാന്തിയും പ്രമുഖ ആയുർവേദ ഡോക്ടറും സാമവേദ പണ്ഡിതനുമായ ഡോ. ശിവകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആണ് ഹോമം നടക്കുക. ഹോമ ശിഷ്ടം നെയ്യ് ഭക്തർക്ക് പ്രസാദമായി നൽകും. തുടർന്ന് ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിക്കും. പാമ്പാടി ആലാമ്പള്ളി ജംഗ്ഷന് സമീപമാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വിവരങ്ങൾക്ക് 9447008301, 9947612217 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group