Spread the love

സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിൽ ഒന്നാം പ്രതിയായ ഷോണിന്റ സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്. രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സഹോദരിക്ക് ‘കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ’ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണത്തില്‍ മങ്ങാട് ഷോണ്‍, ഷിനോ മാത്യു എന്നിവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ 27ആം തീയതിയായിരുന്നു സംഭവം.

video
play-sharp-fill