Spread the love

വയനാട്: വയനാട് ചൂരല്‍മലയില്‍ ഇറച്ചിയില്‍ കാഞ്ഞിര വിഷം കലർത്തി തെരുവുനായ്ക്കള്‍ക്ക് നല്‍കി. രണ്ടു നായ്ക്കള്‍ ചത്തു.

video
play-sharp-fill

ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കള്‍ പിടയുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലർത്തിയ ഇറച്ചി ഉള്ള കവറുകള്‍ കണ്ടെത്തിയത്.

കമ്പളക്കാട് താമസിക്കുന്ന ചൂരല്‍മല സ്വദേശി വിനുലാല്‍ ആണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഇന്ന് ഭക്ഷണം നല്‍കാൻ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. വെറ്റിനറി ഡോക്ടർമാരുടെ സംഘം സ്ഥാനത്ത് എത്തി പരിശോധന നടത്തി. പരിപാലിച്ചിരുന്നവർ വയനാട് ദുരന്തത്തില്‍ മരിച്ചതോടെ പല മൃഗങ്ങളും അനാഥരായിരുന്നു. ഈ മൃഗങ്ങള്‍ക്ക് പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണം എത്തിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group