Spread the love

മലപ്പുറം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തില്‍ റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

video
play-sharp-fill

കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയില്‍ ചങ്ങരംകുളം പൊലീസ് ഡാബ്സിയെ ഉള്‍പ്പടെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

വായ്പയായി നല്‍കിയ തുക തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി ബഹളം സൃഷ്ടിച്ചതായാണ് ഡബ്സിയുടെയും സംഘത്തിന്റെയും പേരിലുള്ള പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group