പാലക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Spread the love

പാലക്കാട് :  കുഴൽമന്ദം കണ്ണന്നൂർ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.

video
play-sharp-fill

കണ്ണന്നൂർ മേലെച്ചിറ സ്വദേശി പ്രമോദ് (55), കൊടുവായൂർ കിഴക്കേത്തല മൂപ്പൻ വീട്ടിൽ ഹബീബ് (16) എന്നിവരാണ് മരണപ്പെട്ടത്.

പുതുനഗരം മുസ്ലിം ഹൈസ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ഹബീബ്. ഇന്നലെ രാത്രി 9 30 തോടുകൂടിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രമോദിനൊപ്പം യാത്ര ചെയ്‌ത ഉദയകുമാർ എന്നയാൾക്കും പരിക്കുണ്ട്, ഗുരുതരമായി പരിക്കേറ്റ ഉദയകുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.