
പാലക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
പാലക്കാട് : കുഴൽമന്ദം കണ്ണന്നൂർ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.
കണ്ണന്നൂർ മേലെച്ചിറ സ്വദേശി പ്രമോദ് (55), കൊടുവായൂർ കിഴക്കേത്തല മൂപ്പൻ വീട്ടിൽ ഹബീബ് (16) എന്നിവരാണ് മരണപ്പെട്ടത്.
പുതുനഗരം മുസ്ലിം ഹൈസ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് ഹബീബ്. ഇന്നലെ രാത്രി 9 30 തോടുകൂടിയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രമോദിനൊപ്പം യാത്ര ചെയ്‌ത ഉദയകുമാർ എന്നയാൾക്കും പരിക്കുണ്ട്, ഗുരുതരമായി പരിക്കേറ്റ ഉദയകുമാറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Third Eye News Live
0