
ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
പാലക്കാട് : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്ബ് കൃഷ്ണകുമാർ (50), ഭാര്യ സംഗീത (47) എന്നിവരാണ് മരണപ്പെട്ടത്.
സംഗീതയെ കോയമ്പത്തൂരിലും കൃഷ്ണകുമാർ പാലക്കാട് ജില്ലയിലെ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
കോയമ്ബത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം വണ്ടാഴിയില്‍ വീട്ടിലെത്തി കൃഷ്ണകുമാർ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എയർഗണ്ണാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group


കുടുംബ വഴക്ക്: യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
മറയൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കാന്തല്ലൂര്‍ മിഷ്യന് വയല്‍ ആദിവാസികോളനിയിലെ ശുഭ (35) യെ ആണ് ഭര്‍ത്താവ് ജ്യോതിമുത്തു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സമീപവാസികളാണ് മറയൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. രക്തം വാര്‍ന്ന് കിടന്ന ശുഭയെ മറയൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏക മകള്‍ സലീന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.