Spread the love

വാഷിങ്ടൻ :ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രത്തിലേക്ക്.

video
play-sharp-fill

ഇലോൺ മസ്‌കിൻ്റെ കമ്പനി യായ സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് ഭ്രമണപ ഥത്തിലെത്തിച്ച ഡ്രാഗൺ പേട കത്തിലിരുന്ന് കേരളത്തിന്റെ മരുമകൾ അന്ന മേനോൻ, സ്കോട്ട് പൊറ്റീറ്റ് എന്നിവർ ആ ചരിത്രമുഹൂർത്തിനു സാക്ഷ്യം വഹിച്ചു.

നാസയുടെ അപ്പോളോ ദൗ ത്യത്തിനു ശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽനിന്ന് 700 കിലോ മീറ്റർ ദൂരെയുള്ളതുമായ പഥ ത്തിലാണ് പൊളാരിസ് ഡോൺ മിഷനിലൂടെ യാത്രികർ എത്തി ച്ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. ഇന്നലെ രാവിലെ 6.52ന് ശതകോടീശ്വരൻ കൂടിയായ ജാ റഡ് ഐസക്മാൻ (41) ആണ് ആദ്യമായി ബഹിരാകാശത്ത് ചുവടുവച്ചത്. പിന്നാലെ സ്പേ സ് എക്സിലെ എൻജിനീയർ സാറാ ഗിലിസും (30). സ്പേസ് എക്സ‌ിന്റെ വെബ്സൈറ്റിലുടെ ഈ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തു.

. മടങ്ങി വീട്ടിലെത്തുമ്പോൾ ഒരുപാട് ജോലികൾ ബാക്കിയാ ണെങ്കിലും ഇവിടെനിന്നു നോ ക്കുമ്പോൾ ഭൂമി എല്ലാം തിക ഞ്ഞൊരു ലോകമാണ് – ആദ്യ കാഴ്ചയുടെ വിസ്മയത്തിൽ ജാറഡ് ഐസക്മാൻ പ്രതികരിച്ചു.
. സ്പേസ് എക്സ് രണ്ടര വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ഇവിഎ സ്യൂട്ടുകൾ ധരിച്ചാണു സഞ്ചാരികൾ ബഹിരാകാ ശത്തു നടന്നത്. പരമാവധി 30 മിനിറ്റാണു നടന്നതെങ്കിലും ഇതിനുള്ള തയാറെടുപ്പെല്ലാംകൂ ടി ചേരുമ്പോൾ ഒരു മണിക്കൂർ 45 മിനിറ്റ്. ഭാവിയിലേക്കുള്ള ദൗ ത്യങ്ങൾക്ക് ഇത് നിർണായക ചുവടുവയ്പാണ്.

രാവിലെ 8ന് ബഹിരാകാശനടത്തം അവസാ നിച്ചതായി പ്രഖ്യാപനമുണ്ടായി. . രണ്ടു യാത്രികരും മാതൃ പേടകത്തിലേക്കു മടങ്ങി വാതി ലടയ്ക്കുന്നതും പരിശോധന കൾ നടത്തുന്നതും സ്പേസ് എക്സ‌ിന്റെ ഹാവത്തോൺ,

കലിഫോർണിയ കേന്ദ്രങ്ങളിലെ ശാസ്ത്രജ്‌ഞർ വീക്ഷിച്ചു. . ഈ മാസം 10ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു പൊ ളാരിസിന്റെ വിക്ഷേപണം. ചൊ വ്വാഴ്ച പുലർച്ചെ മുതൽ ഭൂമി യെ ചുറ്റുന്ന പേടകത്തിൽ അന്ന മേനോൻ ഉൾപ്പെടെ ആകെ 4 യാത്രികരാണ് ഉണ്ടാ യിരുന്നത്.

യുഎസ് വ്യോമസേ നയിലെ ലഫ്. കേണലും (റിസർ വ്) സ്പേസ് എക്സ് കമ്പനിയു ടെ മെഡിക്കൽ ഡയറക്ടറുമാ ണ് അന്ന മേനോന്റെ ഭർത്താവ് ഡോ. അനിൽ മേനോൻ. (യു എസിലേക്കു കുടിയേറിയ ശങ്ക രൻ മേനോന്റെയും യുക്രെയ്ൻ കാരിയായ ലിസ സാമോലെ ങ്കോയുടെയും മകൻ).

.