
കണ്ണൂർ : പൊലീസിൽ പുഴു ക്കുത്തുകളുണ്ടെന്ന ആരോപ ണം അംഗീകരിച്ചും മുഖ്യമന്ത്രി യിലും ആഭ്യന്തരവകുപ്പിലും വി ശ്വാസമർപ്പിച്ചും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം
കത്തിച്ച കേസിൽ കാരായി രാജനെ കുടുക്കാൻ എഡിജിപി എം.ആർ.അജിത്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ശ്രമിച്ചെന്ന പി.വി.അൻവറിൻ്റെ ആരോപണത്തിനു പിന്നാലെയാണു പ്രതികരണം.
കാരായി രാജന്റെ ഫെയ്‌സ്‌ബുക് പോസ്‌റ്റ്: ‘ആഭ്യന്തര വകുപ്പിൽ ഉറച്ച വിശ്വാസമുണ്ട്, അത് സന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാണ്. എന്നാൽ ചില പുഴുക്കുത്തുകൾ എവിടെയുമുണ്ടാകും:
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണകൂട സംവിധാനത്തിൽ പ്രത്യേകിച്ചും ഉപ്പുതിന്നവർ വെള്ളം കുടിക്കുകയും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള എന്റെയും വിശ്വാസമാണ്. തീർച്ചയാണ്, അനിവാര്യമാണ്.’
എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഹസലിനെ കൊലപ്പെടൂത്തിയ കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് ജാമ്യവ്യവസ്‌ഥപ്രകാരം 8 വർഷത്തോളം കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയാതെ മാറിനിൽക്കേണ്ടിവന്നയാളാണ് കാരായി രാജൻ.







