Spread the love

കോതമംഗലം: കോട്ടപ്പടിയില്‍ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. രാവിലെ ആറരയ്ക്കാണ് സംഭവം. ചേറങ്ങനാല്‍ പത്തനാ പുത്തന്‍പുര (പാറയ്ക്കല്‍) അവറാച്ചന് (75) ആണ് പരിക്കേറ്റത്.

video
play-sharp-fill

ഗുരുതര പരിക്കേറ്റ അവറാച്ചനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടക്കും ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ത്തോട്ടത്തില്‍ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന അവറാച്ചനെ കൊമ്ബന്‍ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിളി കേട്ട് ഓടി എത്തിയ താഴ തോട്ടത്തില്‍ ടാപ്പ് ചെയ്തു കൊണ്ടിരുന്ന കുര്യാക്കോസ് ആണ് പരിസരവാസികളെ കൂട്ടി ആശുപത്രിയില്‍ എത്തിച്ചത്.

വാരിയെല്ലിന് പിന്നിലും തുടയിലും പരിക്കേറ്റ പാടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.