
കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമചന്ദ്രനെ പിന്തുണച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതൃത്വം.
റിബേഷ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാഫിർ സ്ക്രീൻ ഷോട്ട് എങ്ങനെ ഉണ്ടായെന്ന് അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി ഷൈജു പറഞ്ഞു. വിഷയത്തിൽ റിബേഷ് കോടതിയെ സമീപിച്ചാൽ പിന്തുണയ്ക്കുകയും ചെയ്യും.
വടകരയിൽ വർഗീയ പ്രചാരണം നടത്തിയത് യുഡിഎഫ് ആണ്. റിബേഷിനെ പോലീസ് സാക്ഷിയാക്കിയതാണ്. പോലീസ് റിബേഷിന്റെ ഫോൺ പിടിച്ചെടുത്തതല്ലെന്നും പരിശോധിക്കനായി റിബേഷ് കൈമാറിയതാണെന്നും ഷൈജു പറഞ്ഞു. റിബേഷിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വീഴ്ച ഉണ്ടാകില്ലെന്ന് ഉറപ്പുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫോൺ കൈമാറിയതെന്നും ഷൈജു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ തനിക്കെതിരായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ പറഞ്ഞത്.
പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ റെഡ് എൻ കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിർ പരാമർശമടങ്ങിയ സ്ക്രീന് ഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. റിബേഷ് രാമകൃഷ്ണൻ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാൽ ഫോൺ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.







