play-sharp-fill
ദുരന്തത്തിന് ഇരയായവര്‍ക്ക് അന്ത്യവിശ്രമം ; മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയില്‍ വിറങ്ങലിച്ച്‌ മേപ്പാടിയിലെ പൊതുശ്മശാനം ; മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് മതാചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം

ദുരന്തത്തിന് ഇരയായവര്‍ക്ക് അന്ത്യവിശ്രമം ; മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയില്‍ വിറങ്ങലിച്ച്‌ മേപ്പാടിയിലെ പൊതുശ്മശാനം ; മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് മതാചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം

സ്വന്തം ലേഖകൻ

വയനാട് ഉരുല്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കളുടെ നിലവിളിയില്‍ വിറങ്ങലിച്ച്‌ മേപ്പാടിയിലെ പൊതുശ്മാശനം. ഇന്നലെ മുതല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിക്കാനായി ഇവിടെ എത്തിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ വരെ 15 മൃതശരീരങ്ങളുടെ സംസ്‌കാരം പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ തന്നെ ഇവിടെ മൃതദേഹങ്ങള്‍ എത്തി തുടങ്ങിയിരുന്നു.


ഇസ്ലാംമതവിശ്വാസികള്‍ക്ക് മേപ്പാടി വലിയ പള്ളി, നെല്ലിമുണ്ട മഹല്ല് ഖബര്‍ ഖബര്‍സ്ഥാനികളിലും ഹിന്ദുമത വിശ്വാസികള്‍ക്ക് മേപ്പാടി ടൗണിലെ ഹിന്ദുശ്മശാനത്തിലുമാണ് അന്ത്യവിശ്രമമൊരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

34 ഖബറുകളാണ് മേപ്പാടിയില്‍ ഒരുക്കിയത്. നെല്ലിമുണ്ടയില്‍ പത്തും. ഹിന്ദു മതാചാര പ്രകാരം മേപ്പാടി ശ്മശാനത്തില്‍ നൂറിലേറെ മൃതദേഹങ്ങള്‍ക്കാണ് ചിതയൊരുക്കിയത്. മേപ്പാടി പൊതുജനാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി അന്ത്യകര്‍മങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

ഉറ്റവരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ കാണാനായി നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. മുഖം പോലും കാണാന്‍ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങള്‍ കണ്ണീര്‍ കാഴ്ചയാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. 158 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ലഭിച്ച മുഴുവന്‍ മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്ബൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. നിലമ്ബൂരിലെ മൃതദേഹങ്ങള്‍ മേപ്പാടിയിമരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്ബൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു. നിലമ്ബൂരിലെ മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ലഭിച്ചിരിക്കുന്നത്.