play-sharp-fill
വഞ്ചിയൂരില്‍ വീട്ടിലെത്തി യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം; പ്രതിയായ വനിത ഡോക്ടർ അറസ്റ്റിൽ, മുൻ വൈരാ​ഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് നി​ഗമനം

വഞ്ചിയൂരില്‍ വീട്ടിലെത്തി യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം; പ്രതിയായ വനിത ഡോക്ടർ അറസ്റ്റിൽ, മുൻ വൈരാ​ഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് നി​ഗമനം

തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടിലെത്തി യുവതിക്ക് നേരെ വെടിയുതുർത്ത സംഭവത്തിൽ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി ഡോക്ടർ ദീപ്തിയാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയർഗണ്‍ ഉപയോഗിച്ച്‌ വെടിവെക്കുകയായിരുന്നു. അറസ്റ്റിലായ ദീപ്തിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഷിനിക്ക് പാഴ്സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയർഗണ്‍ ഉപയോഗിച്ച്‌ മൂന്ന് തവണയാണ് ഡോക്ടർ വെടിയുതിർത്തത്.

ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാല്‍ വീട്ടിലുള്ളവർക്കും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഷിനിയുമായി മുൻവൈരാഗ്യമുള്ള വ്യക്തികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപ്തിയെത്തിയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് മുൻവൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങിയത്. അക്രമിക്കാനെത്തിയ ദീപ്തിയുടെ കാറിന്റെ ദൃശ്യം ഷിനിയുടെ വീടുള്ള റസിഡൻഷ്യല്‍ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തില്‍ മാത്രമാണ് പതിഞ്ഞത്.

കാറില്‍ പതിപ്പിച്ചിരുന്ന നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്‍റെ നമ്പറാണ് ദീപ്തിയുടെ കാറില്‍ പതിപ്പിച്ചിരുന്നത്. തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.