play-sharp-fill
വാഹനപരിശോധനയ്ക്കിടെ കാറിനുള്ളില്‍ കാലിയായ മദ്യക്കുപ്പി കണ്ടതിന് കേസ്; ക്വാട്ട തികയ്ക്കേണ്ടേയെന്നും വക്കീലിനെ വേണമെങ്കില്‍ തരാമെന്നും ഉദ്യോഗസ്ഥൻ ; പെരുമാറ്റമൊക്കെ മാറിയെന്നും ഞങ്ങളിപ്പോള്‍ അമേരിക്കൻ പോലീസ് സ്റ്റൈലാണെന്നും പൊലീസ്

വാഹനപരിശോധനയ്ക്കിടെ കാറിനുള്ളില്‍ കാലിയായ മദ്യക്കുപ്പി കണ്ടതിന് കേസ്; ക്വാട്ട തികയ്ക്കേണ്ടേയെന്നും വക്കീലിനെ വേണമെങ്കില്‍ തരാമെന്നും ഉദ്യോഗസ്ഥൻ ; പെരുമാറ്റമൊക്കെ മാറിയെന്നും ഞങ്ങളിപ്പോള്‍ അമേരിക്കൻ പോലീസ് സ്റ്റൈലാണെന്നും പൊലീസ്

സ്വന്തം ലേഖകൻ

തലശേരി: വാഹനപരിശോധനയ്ക്കിടെ കാറിനുള്ളില്‍ കാലിയായ മദ്യക്കുപ്പി കണ്ടതിനു കേസെടുത്ത് പോലീസ്. ഇതിന് എന്തിനാണ് സാർ കേസ് എന്ന ചോദ്യത്തിന് ക്വാട്ട തികയ്ക്കേണ്ടേ എന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ മറുപടി.

ഞങ്ങളുടെ പെരുമാറ്റമൊക്കെ മാറിയെന്നും ഞങ്ങളിപ്പോള്‍ അമേരിക്കൻ പോലീസ് സ്റ്റൈലാണെന്നും പക്ഷേ, ക്വാട്ട തികയ്ക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതിയില്‍നിന്നു വിളിക്കുമ്ബോള്‍ രണ്ടായിരം രൂപ അടച്ചാല്‍ മതി. വക്കീലിനെ വേണമെങ്കില്‍ തരാം. വക്കീലിന്‍റെ നമ്ബർ എഴുതിയെടുത്തോ… എന്നിങ്ങനെയുള്ള ഉപദേശവും ഉദോഗസ്ഥനില്‍നിന്നുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ നെടുംപൊയിലിനു സമീപമാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. വയനാട്ടില്‍ അനാഥമന്ദിരം സന്ദർശിച്ച്‌ കാറില്‍ മടങ്ങുകയായിരുന്ന പ്രവാസി ഉള്‍പ്പെട്ട നാലംഗസംഘത്തോടായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍റെ ഡയലോഗ്.

കാർ യാത്രക്കാരില്‍ ഒരാള്‍ യുഎഇയിലെ ഗോള്‍ഡൻ വീസയ്ക്ക് ഉടമയാണ്. വാഹനം പരിശോധിക്കുന്നതിനിടയില്‍ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് രണ്ട് സ്റ്റാറുള്ള പോലീസ് ഉദ്യോഗസ്ഥന് സംശയം. മദ്യപിച്ചിട്ടില്ലെന്നും നമുക്ക് ആശുപത്രിയില്‍ പോയി പരിശോധിക്കാമെന്നും വാഹനം ഓടിച്ചയാള്‍.