വയനാട് ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; 41 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് ; കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാനുള്ള ശ്രമമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
സ്വന്തം ലേഖകൻ
വയനാട്: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. മേപ്പാടി ആശുപത്രിയില്‍ 18 മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയില്‍ ആറ് മൃതദേഹങ്ങളുമാണ് ഉള്ളത്. പുഴയിലൂടെ ചാലിയാര്‍ മുണ്ടേരിയില്‍ ഏഴ് മൃതദേഹങ്ങള്‍ ഒഴുകിയെത്തി. വീടുകൾ ഒലിച്ചുപോയി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് പുറപ്പെട്ടു.
പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. 70 ലധികം ആളുകള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.അട്ടമലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നു. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളാര്‍മലയില്‍ റോഡ് നിറയെ പാറക്കല്ലുകള്‍ നിറഞ്ഞു കിടക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലധികം പേര്‍ കുടുങ്ങികിടക്കുകയാണ്.
മുണ്ടക്കൈയില്‍ മാത്രം 100 ഓളം പേരെ ദുരന്തം ബാധിച്ചു. ഇരു മേഖലകളിലുമായി 400 ഓളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഉരുള്‍പൊട്ടലുണ്ടായ വെള്ളാര്‍ മല സ്‌കൂളിന് സമീപത്ത് നിന്ന് 8 വയസുകാരനെ രക്ഷിച്ചു. വിലങ്ങാട് 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തും. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക.
ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനിയും ഉടന്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.