play-sharp-fill
പക്ഷി ഭീമനെ കണ്ട് പുരവഞ്ചിയിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ..? ആഴിമല ക്ഷേത്രത്തിൽ വണങ്ങി നാടുചുറ്റാം; ഐആർസിടിസിയുടെ വിങ്സ് ഓഫ് ജഡായൂ വിത്ത് ഹൗസ് ബോട്ട് പാക്കേജ്

പക്ഷി ഭീമനെ കണ്ട് പുരവഞ്ചിയിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ..? ആഴിമല ക്ഷേത്രത്തിൽ വണങ്ങി നാടുചുറ്റാം; ഐആർസിടിസിയുടെ വിങ്സ് ഓഫ് ജഡായൂ വിത്ത് ഹൗസ് ബോട്ട് പാക്കേജ്

ലോകത്തിലെ ഏതൊക്കെ ന​ഗരങ്ങൾ ചുറ്റികറങ്ങിയാലും ഒരിക്കലെങ്കിലും കേരളത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജഡായുവിനെ ഒന്നു സന്ദർശിക്കണം. ലോകത്തിലെ തന്നെ ഏറ്റവുംവ വലിയ പക്ഷി ശില്പമായ ജഡായുവിനെ കണ്ട് സന്ദർശകർ അമ്പരന്നു പോയിട്ടുണ്ട്.

ഏറ്റവും വലിയ ഐതിഹ്യം വിളിച്ചോതുന്ന പക്ഷിഭീമൻ സന്ദർശകർക്ക് എന്നും ഒരു അത്ഭുതമാണ്. രാവണനുമായുള്ള യുദ്ധത്തില്‍ വെട്ടേറ്റുവീണ രൂപത്തില്‍ പക്ഷിഭീമനെ കൊത്തിയിരിക്കുന്ന ഇവിടം ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചകളിലൊന്നാണ്.

ഇതോടൊപ്പം തലസ്ഥാനത്തെ ആഴിമലയും പത്മനാഭ ക്ഷേത്രവും കുമരകത്ത് ഹൗസ് ബോട്ടില്‍ ഒരു യാത്രയും കൂടി ചെയ്താൽ അത് മറക്കാനാകാത്ത അനുഭവമാകും എന്നതിൽ സംശയമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതൊരു സഞ്ചാരിയും കേരളത്തില്‍ കാണാനും പോകാനും ആഗ്രഹിക്കുന്ന ഇടങ്ങൾ തിരഞ്ഞെടുത്ത് പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി. അഞ്ചു രാത്രിയും ആറു പകലും നീണ്ടു നില്‍ക്കുന്ന ഐആർസിടിസിയുടെ വിങ്സ് ഓഫ് ജഡായൂ വിത്ത് ഹൗസ് ബോട്ട് പാക്കേജ് തിരുവനന്തപുരം മുതല്‍ മൂന്നാർ വരെ ഉഗ്രൻ യാത്രാനുഭവം നൽകുന്ന പാക്കേജാണ്.

തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന യാത്രയില്‍ വൈകിട്ട് ആഴിമല ക്ഷേത്രം കണ്ടാണ് തുടക്കം. തുടർന്ന് കോവളം ബീച്ചിന്‍റെ ഭംഗി ആസ്വദിച്ച്‌ രാത്രി തിരുവനന്തപുരത്തോ കോവളത്തോ താമസവും. പിറ്റേന്ന് പത്മനാഭ സ്വാമി ക്ഷേത്രം കണ്ട് നേരെ കൊല്ലം ചടയമംഗലത്തെ ജഡായു എർത്ത് സെന്‍ററിലേക്കാണ് പോകുന്നത്.

പാറപ്പുറത്ത് വെട്ടേറ്റു കിടക്കുന്ന ജഡായുവിന്‍റെ ശില്പവും അതിനുള്ളിലെ കൗതുക ലോകവുമാണ് ഇവിടെയുള്ളത്. ഇവിടുന്നിറങ്ങി കുമരകത്തേയ്ക്കാണ് പോകുന്നത്. പകല്‍ കാഴ്ച കണ്ട് രാത്രി ഹൗസ് ബോട്ടില്‍ താമസിക്കുന്ന വിധത്തിലാണ് യാത്ര.

മൂന്നാം ദിവസം കുമരകത്ത് നിന്നിറങ്ങി രാവിലെ മൂന്നാറിന് പോകും, പുനർജനിയിലെ സാംസ്കാരിക പരിപാടികള്‍ കണ്ട് രാത്രി മൂന്നാറില്‍. നാലാം ദിവസം മുഴുവനും മൂന്നാർ കാഴ്ചകളാണ്. ഇരവികുളം, ടീ മ്യൂസിയം, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്‍റ്, കുണ്ടള തടാകം എന്നിവിടങ്ങള്‍ കാണും.

പിറ്റേന്ന് രാവിലെ മൂന്നാറില്‍ നിന്ന് കൊച്ചിയിലേക്കാണ് യാത്ര, മറൈൻ ഡ്രൈവ്, ഷോപ്പിങ്ങിനായി ബ്രോഡ് വേ എന്നിവിടങ്ങളാണ് ഈ ദിവസത്തെ ആകർഷണം . അഞ്ചാം ദിവസം ഫോർട്ട് കൊച്ചി കാണുകയാണ് ലക്ഷ്യം. ഡച്ച്‌ പാലസ്, സിനഗോഗ് തുടങ്ങിയ ഇടങ്ങള്‍ കണ്ട് നിങ്ങളെ റെയില്‍വേ സ്റ്റേഷനിലോ എയർപോർട്ടിലോ വിടുന്നതോടെ യാത്ര സമാപിക്കും.

ട്രിപ്പിള്‍ ഒക്യൂപൻസിയില്‍ 22,635 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഡബിള്‍ ഒക്യുപൻസിയില്‍ ഒരാള്‍ക്ക് 29,880/- രൂപയും സിംഗിള്‍ ഒക്യുപൻസിക്ക് 57,785/-രൂപയുമാണ് 1 മുതല്‍ നാല് വരെയുള്ള യാത്രാ ഗ്രൂപ്പിൽ സെപ്റ്റംബർ 26 വരെ ബുക്ക് ചെയ്യുന്നവർക്കുള്ള തുക.

സെപ്റ്റംബർ 26 ന് ശേഷമാണെങ്കില്‍ ഇത് യഥാക്രമം ഒരാള്‍ക്ക് 24,155/- രൂപ, 31,775/- രൂപ, 62,005/- രൂപ എന്നിങ്ങനെയായിരിക്കും നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8287931959, 8287932117.